ആര്.എസ്.എസ്. നേതാവ് മനോജിന്റെ വധവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരെ അന്വേഷണസംഘം ചോദ്യംചെയ്തു.,കേസിലെ മുഖ്യപ്രതി വിക്രമന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഡോക്ടറുള്‍പ്പെടെയുള്ള ആസ്പത്രി ജീവനക്കാരെ ചോദ്യംചെയ്തത്. മനോജ് കൊല്ലപ്പെട്ടദിവസം രാത്രി പത്തുമണിയോടെ വിക്രമന് ആസ്പത്രിയിലെത്തി തന്നെ കണ്ടതായും ശരീരത്തിലെ മുറിവുകള്‍ പടക്കം പൊട്ടിയതിനെത്തുടര്ന്നുണ്ടായതാണെന്ന് വെളിപ്പെടുത്തിയതായും ഡോക്ടര്‍ പറഞ്ഞു. വിക്രമനോടൊപ്പം രണ്ടുപേര്‍ ഒന്നിച്ചുണ്ടായിരുന്നതായും മുറിവ് വെച്ചുകെട്ടാനുള്ള മരുന്നുള്‍പ്പെടെ കുറിച്ചുനല്കിയതായും ഡോക്ടര്‍ വെളിപ്പെടുത്തി.സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്, കമ്പൗണ്ടര്‍, കാഷ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.
Comments