ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്ഗിന്െറ ദ്വിദിന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 69 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് അറിയില്ല. എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടതും അതിന്റെ പ്രയോജനത്തെക്കുറിച്ച് മനസിലാക്കി കൊടുക്കേണ്ടതും വളരെ അത്യാവശ്യ കാര്യമാണെന്നും സുക്കന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് വിവിധ ഭാഷകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, പ്രാദേശിക ഭാഷകള്‍ ധാരാളമുള്ള ഇന്ത്യയെ പോലൊരു രാജ്യത്ത് അത് നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെ ത്തിയ സുക്കര്‍ബര്‍ഗ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഫെയ്സ്ബുക്ക് സി.ഇ.ഒയായ ശ്രേയാല്‍ സാന്ഡ്ബര്ഗിന്െറ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം മൂന്നു മാസങ്ങള്‍ കഴിഞ്ഞാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെ ത്തിയത്. നേരത്തെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, ആമസോണ്‍ സി.ഇ.ഒ ജെഫ് ബിസോണ്‍ എന്നിവര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ഫെയ്സ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.
Comments