തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വില വര്‍ധന സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവെച്ചു.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 20 ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസും ഏര്‍പ്പെടുത്തുന്നതോടെയാണ് വില ഉയരുക. ബീയര്‍, വൈന്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.
Comments