കോട്ടയം:ധനമന്ത്രി കെ.എം മാണിക്ക് കേരള കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് ബിയുടെ കോട്ടയത്ത് നടന്ന സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയാണ് ബാലകൃഷ്ണപിള്ള മാണിക്കെതിരെ വിമര്‍ശനം നടത്തിയത്.ഇടതുപക്ഷത്തേക്ക് ക്ഷണിച്ചാല്‍ പോകുമെന്ന് പറയുന്ന മാണിയെ ആരും ക്ഷണിക്കുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.അദ്ദേഹം കോട്ടയം ഡി.സി.സിയുടെ മിനിട്സ് എടുത്ത് പരിശോധിച്ചാല്‍ മാണിയുടെ ചരിത്രം വ്യക്തമാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments