ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം വിഷം ഉള്ളില്ച്ചെന്നതുതന്നെയാണെന്ന് വ്യക്തമാക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. രണ്ടാംവട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സംഘം അന്തിമറിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറിയതായി പ്രമുഖവാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദഗ്ധറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് സി.ബി.ഐ. അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക.
മരണസമയത്ത് വൃക്ക, കരള്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ അസുഖങ്ങള്‍ അവരെ ബാധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയത്. ആദ്യ പരിശോധനയില്‍ അമിതമായി മരുന്നുകഴിച്ചതാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്.
Comments