പോത്തന്‍കോട് വീണ്ടും സി.പി.എം ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ് പ്രവര്‍ത്തകനായ കണ്ണനാണ് വെട്ടേറ്റത്. പ്രദേശത്ത് സംഘര്‍ഷം വഷളായതിനെ തുടര്‍ന്ന് പൊലീസ് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശി. വ്യാഴാഴ്ച പോത്തന്‍കോട് പ്ളാമൂട്ടില്‍ ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ ബൈക്ക് റാലിക്കിടെയും സംഘര്‍ഷമുണ്ടായിരുന്നു. റാലിയില്‍ അണിനിരന്ന ബൈക്കുകള്‍ക്ക് നേരെ ഒരു സംഘം കല്ളെറിയുകയും പുറകിലെ വാഹനങ്ങളിലുള്ളവരെ തല്ലുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. അക്രമത്തില്‍ എസ്.ഐ രാകേഷിന് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പോത്തന്‍കോട് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Comments