ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സഹോദരന് അശോക് കുമാര്‍ ആരോപിച്ചു.
ഭാര്യ സുഖമില്ലാതെ കിടക്കുന്ന അവസ്ഥയില്‍ ശശി തരൂര്‍ എന്തിനാണ് പുറത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയതെന്നും കാമറകള്‍ എങ്ങനെയാണ് പ്രവര്‍ത്തനരഹിതമായതെന്നും അശോക് സംശയമുന്നയിച്ചു.
Comments