ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്പ്. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അഞ്ച് മണിയോടെ ചെന്നൈയില്‍ എത്തിയ ജയലളിത റോഡ് മാര്‍ഗം പേയസ് ഗാര്‍ഡനിലെ വസതിയിലേക്ക് പോകുമ്പോഴാണ് പ്രവര്‍ത്തകര്‍ വരവേല്പ് നല്‍കിയത്. ജയലളിത കടന്നു പോകുന്ന റോഡിന്‍െറ ഇരുവശങ്ങളില്‍ നിന്നും എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ജയലളിതയെ മുദ്രാവാക്യം വിളികളോടെയും ബാനര്‍ ഉയുര്ത്തിക്കാട്ടിയും അഭിവാദ്യം ചെയ്തു. ജയലളിത പ്രവര്‍ത്തകരെ പ്രത്യാഭിവാദ്യം ചെയ്തു.
കനത്ത സുരക്ഷാ വലയത്തിലായിരുന്നു ജയലളിതയുടെ യാത്ര. ചെന്നൈ വിമാനത്താവളം മുതല്‍ വസതി വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. പടക്കം പൊട്ടിക്കലും മധുര പലഹാര വിതരണവുമായി തമിഴ്നാടൊട്ടുക്കും ആഹ്ളാദ പ്രകടനങ്ങള്‍ രാവിലെ മുതല്‍ അരങ്ങേറുകയായിരുന്നു. ജയലളിതയുടെ വരവേല്പ് പാര്‍ട്ടി ചാനലായ ജയ ടിവി തല്‍സമയം സംപ്രേഷണം ചെയ്തു.
Comments