മഹാരാഷ്ട്രയിലെ പൂനെയില്‍ ശിവസേന നേതാവ് രാജു ദര്ശലെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതോടെ പിംപ്രി ചിഞ്ച്വാഡ് മേഖലയിലാണ് സംഭവം. രാജുവിന്റെ ഓഫീസിലേയ്ക്ക് ആയുധങ്ങളുമായി എത്തിയ സംഘം വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് ഉള്‍പ്പടെ മൂന്ന് വെടിയേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments