നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്നും എമിറേറ്റ്സ് ഫ്ളൈറ്റില്‍ വന്ന കാസര്‍ഗോഡ് സ്വദേശിയില്‍ നിന്നും ക്വാലാലമ്പൂരില്‍ നിന്നും മലിന്റോ എയര്‍ലൈന്‍സില്‍ വന്ന തമിഴ്നാട് സ്വദേശിയില്‍ നിന്നും ആണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണബാറുകളുടെയും മാലകളുടെയും രൂപത്തിലാണ് സ്വര്‍ണം കടത്തിയത്.
ഇരുവരേയും കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് ശ്രീനിവാസന് അറിയിച്ചു.
Comments