നഴ്സിങ് വിദ്യാര്‍ഥിയായ റോജി റോയിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. റോജിയുടെ മരണത്തില്‍ ആഭ്യന്തരമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പലര്‍ക്കും ബന്ധമുണ്ടെന്ന് സംശിയിക്കുന്നതായും വി.എസ് പറഞ്ഞു.
കൊല്ലം നല്ലില പുതിയില്‍ റോബിന് ഭവനില്‍ ബധിര-മൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളായ റോജി നവംബര്‍ ആറാം തീയതിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചത്.
Comments