റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയായ 'റിപ്പോ നിരക്ക്' ഇപ്പോള്‍ എട്ട് ശതമാനമാണ്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ 'റിവേഴ്സ് റിപ്പോ' ഏഴു ശതമാനവും. ഈനിരക്കുകള്‍ തന്നെ തുടരാനാണ് തീരുമാനം.
നിരക്കുകള്‍ താഴ്ന്നാല്‍ മാത്രമേ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ താത്പര്യം കാണിക്കുകയുള്ളൂ. ഇത് കാല് ശതമാനമെങ്കിലും താഴ്ത്തണമെന്നായിരുന്നു വ്യവസായികളുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ആവശ്യം. ക്രൂഡോയില്‍ വില വീപ്പയ്ക്ക് 70 ഡോളറിന് താഴേക്ക് എത്തിയതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞേക്കാം. അതിനാല്‍, നിരക്കുകള്‍ കുറയ്ക്കാന്‍ ഇനിയും ആര്.ബി.ഐ. കാത്തിരിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.
Comments