You are Here : Home / News Plus

നിയമസഭ: വി ശിവന്‍കുട്ടി എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Tuesday, December 02, 2014 11:49 hrs UTC

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സബ്മിഷന്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.