You are Here : Home / News Plus

തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടെത്തി

Text Size  

Story Dated: Friday, December 05, 2014 03:02 hrs UTC

ചെന്നൈ: തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാഗപട്ടണം ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസമാണ് നാഗപട്ടണത്തെ തെരുവില്‍ നടിയെ പുഴുവരിച്ച നിലയില്‍ കണ്ടത്തെിയത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ അവശനിലയിലായിരുന്ന ഇവരുടെ ഫോട്ടോ വ്യാപിച്ചതിന്‍െറ അടിസ്ഥാനത്തില്‍ തമിഴ്നാട് മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മുരുകേശന്‍ സംഭവത്തില്‍ ഇടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1980 കളില്‍ തമിഴ്, മലയാളം സിനിമകളില്‍ തിളങ്ങിനിന്ന അഭിനേത്രിയായിരുന്നു നിഷ. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുള്ള നിഷ മലയാളത്തില്‍ മമ്മുട്ടി നായകനായ അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദര്‍, ചന്ദ്രശേഖരന്‍ എന്നീ പ്രശസ്ത തമിഴ് സംവിധായകരുടെ സിനിമകളിലും അഭിനയിച്ചു.
നാഗപട്ടണത്തെ നാഗൂര്‍ ദര്‍ഗയില്‍ നിന്നാണ് ഇവരെ കണ്ടത്തെിയത്. രോഗബാധിതയായ നടിയെ ബന്ധുക്കള്‍ ഉപേക്ഷിച്ചതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്രണങ്ങളില്‍ പുഴുവരിക്കുന്ന നിലയില്‍ കണ്ട നിഷയെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഇവരെ ആശുപത്രിയിലത്തെിക്കുന്ന കാര്യത്തിലും ജനങ്ങള്‍ മടിച്ചു നിന്നിരുന്നു.
നാഗപട്ടണം ജില്ലാ കലക്ടര്‍, എസ്.പി എന്നിവരോടാണ് സംഭവത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഇവര്‍ക്കു മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ചികിത്സാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നടിയുടെ അനാരോഗ്യത്തെ സംബന്ധിച്ചുള്ള ഫോട്ടോ വാട്ട്സ്അപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയയിലൂടെ വ്യാപിക്കുന്നുണ്ട്. എന്നാല്‍ ഈ ഫോട്ടോയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.