You are Here : Home / News Plus

അഴിമതി ആരോപണത്തില്‍ ഉറച്ച് നിന്നാല്‍ ഗണേഷിനെ പിന്തുണക്കുമെന്ന് വി.എസ്

Text Size  

Story Dated: Tuesday, December 09, 2014 03:35 hrs UTC

തിരുവനന്തപുരം: മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തില്‍ ഗണേഷ് കുമാര്‍ ഉറച്ചു നിന്നാല്‍ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ അഴിമതിയിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് അഴിമതി കേസുകള്‍ അന്വേഷിക്കുന്നത് പോലെ ഈ അഴിമതിയും അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ശക്തമായി ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് സഭ പിരിയുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.