യു.ഡി.എഫ് മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരെന്ന് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ. മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍െറ ഓഫീസിനെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും സംഭവം അന്വേഷിച്ചില്ലെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും അഴിമതി നടത്തുന്നുണ്ട്. ധനമന്ത്രി കെ.എം മാണി ബജറ്റ് വിറ്റു കാശുണ്ടാക്കുന്നു. നികുതി കൂട്ടുന്നതിനും കുറക്കുന്നതിനും കാശ് വാങ്ങുന്നു. ഇതുകൂടാതെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ജീവനക്കാരില്‍ നിന്ന് പിരിവ് നടത്തുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
Comments