You are Here : Home / News Plus

ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

Text Size  

Story Dated: Wednesday, December 10, 2014 05:29 hrs UTC

ന്യൂഡല്‍ഹി: ആത്മഹത്യാശ്രമം ഇനി മുതല്‍ കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും ആത്മഹത്യാശ്രമത്തിനെതിരെ ചുമത്തുന്ന 309 ാംവകുപ്പ് എടുത്തുമാറ്റും.
309ാം വകുപ്പ് എടുത്തു മാറ്റണമെന്ന കേന്ദ്ര തീരുമാനത്തിന് 18 സംസ്ഥാനങ്ങളുടെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളുടെയും അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.
ആത്മഹത്യാശ്രമം സംബന്ധിച്ച് കേസെടുക്കാവുന്ന വകുപ്പില്‍ മാറ്റം വരുത്താന്‍ നിയമ കമ്മീഷനാണ് ശിപാര്‍ശ ചെയ്തത്. സി.ആര്‍.പി.സി യിലെയും ഐ.പി.സിയിലെയും ചില വകുപ്പുകള്‍ കൂടി ഭേദഗതി ചെയ്യാനും നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഭരണഘടനാപരമാണെങ്കിലും 309ാം വകുപ്പ് മനുഷ്യത്വരഹിതമാണെന്നും അതിനാല്‍ നിയമാവലിയില്‍ നിന്നും അത് നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.
ആതമഹത്യാശ്രമം 309ാം വകുപ്പു പ്രകാരം ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.