തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഒരു പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ മുന്നണിക്ക് നടപടിയെടുക്കാനാവില്ല. എന്നാല്‍, പാര്‍ട്ടിക്ക് നടപടി സ്വീകരിക്കാം. യു.ഡി.എഫ് നടപടിയെടുക്കുകയാണെങ്കില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി. മന്ത്രിസഭാ തീരുമാനം മന്ത്രിമാരെല്ലാം ചേര്ന്നാണെടുക്കുന്നത്. അത് യു.ഡി.എഫിന്‍െറ അഭിപ്രായമല്ല. മന്ത്രിസഭയെടുത്ത മദ്യനയത്തിലെ തീരുമാനം തങ്ങള്‍ക്ക് ബാധകമല്ല. കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാര്‍ക്ക് പെന്ഷന് കൊടുക്കാത്തത് സര്‍ക്കാറിന്റെ ക്രൂരവിനോദമാണെന്നും പിള്ള കുറ്റപ്പെടുത്തി.
Comments