ഉത്തരാഖണ്ഡില്‍ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും 24 പേര് മരിച്ചു. ഹല്‍ദ്വാനിയില്‍ രണ്ടുപേരും നൈനിറ്റാളില്‍ മൂന്നുപേരും ബിമിറ്റാളില് ആറുപേരും മരിച്ചു. കുമാവോണ്‍ മേഖലയിലാണ് മറ്റ് 13 പേര് മരിച്ചത്. ഹിമാലയന്‍ മലനിരകളിലുള്ള അല്‍മോറ, ബഗേശ്വര് ജില്ലകളില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. ഡിസംബര്‍ പകുതിയോടെ ഇത്രയും കനത്ത മഞ്ഞുവീഴ്ച അടുത്തകാലത്തുണ്ടായിട്ടില്ല. അല്‍മോറയില്‍ പലയിടത്തും താപനില 4 ഡിഗ്രിയിലും താഴെയാണ്. ഉത്തര്‍പ്രദേശിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ലക്നൗവില്‍ 6.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്
Comments