മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ രാജ്യസഭയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയില്‍ ഹാജരാകാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞനാലു ദിവസവും സഭ സ്തംഭിച്ചിരുന്നു. പ്രശ്നത്തില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് സഭാനടപടികള്‍ നാലുദിവസവും തടസ്സപ്പെട്ടത്.
ചോദ്യോത്തരവേളയില്‍ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടി നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സഭയില്‍ എത്തിയിരുന്നു. പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ചര്‍ച്ച തുടങ്ങാമെന്നും ചട്ടപ്രകാരം ആഭ്യന്തരമന്ത്രി മറുപടിപറയുമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു വ്യക്തമാക്കി.
Comments