ബി.ജെ.പി. ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ പാലക്കാട്ടെത്തി. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വൈകീട്ട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള ദേശീയസെക്രട്ടറി എച്ച്. രാജ, സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും. 50,000 പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു
വ്യാഴാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം തൃശ്ശൂര്‍ രാമനിലയത്തില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ ആണ് പാലക്കാട്ടെത്തിയത്. രാവിലെ ടോപ് ഇന്‍ ടൗണിലെ ശീതള്‍ ഹാളില്‍ മെഗാ അംഗത്വവിതരണപരിപാടിയില് പങ്കെടുത്തു. രണ്ട് മാസത്തിനിടെ മറ്റ് പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പി.യിലേക്ക് വന്ന ആയിരം പേര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്കി.
Comments