തിരുവനന്തപുരം: മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന് കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സമ്പൂര്‍ണ മദ്യനിരോധമാണ് സുധീരനും യു.ഡി.എഫും പ്രഖ്യാപിച്ചിരുന്നത്. സുധീരന്‍െറ വാക്കിന് പുല്ലുവില പോലും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയില്ല. കാസര്‍കോട് നിന്ന് തുടങ്ങിയ സുധീരന്‍െറ ജനപക്ഷയാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോള്‍ എല്ലാ ബാറുകളും തുറക്കുന്നതാണ് കണ്ടതെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments