പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷം ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെയാണ് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നത്.
താലിബാനെതിരെ സൈനികനടപടികള്‍ കൈക്കൊള്ളുന്നവര്‍ കരുതിയിരിക്കുക എന്നാണ് ഭീഷണി. തെഹ്റിക്ക് ഇ താലിബാന്റെ കൊടുംഭീകരനായ മുഹമ്മദ് ഖരാസനിയാണ് പാക് അധികൃതര്‍ക്ക് കത്തയച്ചത്. താലിബാനെ ഇനി ദ്രോഹിക്കരുത്. ദ്രോഹിച്ചാല്‍ കണക്കെടുത്ത് പകരംവീട്ടും. നിങ്ങളുടെ വീടുകള്‍ ശവപ്പറമ്പുകളാകും- കത്തില്‍ പറയുന്നു. കത്തിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments