യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഇനിയുള്ള നീക്കം വിലയിരുത്തിയ ശേഷം അദ്ദേഹത്തോടുള്ള നിലപാട് വ്യക്തമാക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
തനിക്ക് ബോദ്ധ്യമായ അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന ആളാണ് അദ്ദേഹമെന്നാണ് മനസ്സിലാക്കുന്നത്. ഗണേഷ്കുമാറിനെ എല്‍.ഡി.എഫിലേക്ക് അടുപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നതായി അറിയില്ല. എന്നെ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല.
ഗണേഷ് ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ സംബന്ധിച്ച ചോദ്യത്തിന് അങ്ങനെ താന്‍ കരുതുന്നില്ലെന്നായിരുന്നു വി.എസ്സിന്റെ മറുപടി.
Comments