ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത് ഷാക്കുമാണെന്ന് ശിവസേന മുഖപത്രമായ സാമ്നയില്‍ പറയുന്നു. സാമ്നയിലെ മോദി തരംഗം മാത്രം എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യമുള്ളത്.
മോദി തരംഗമാണ് മഹാരാഷ്ട്രയിലെ ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ശ്രദ്ധേയമായ വിജയം സമ്മാനിച്ചത്. ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും ബി.ജെ.പിക്ക് അഭിമാനകരമായ വിജയം ലഭിച്ചതും മോദി തരംഗത്തിന്റെ ഫലമായാണെന്നും ലേഖനത്തിലുണ്ട്.
Comments