അസമിലെ സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളില്‍ ആദിവാസികളെ കൂട്ടക്കൊലചെയ്ത ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന വെള്ളിയാഴ്ച നടപടികളാരംഭിച്ചു. അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 81 ആയി. കരസേനാമേധാവി ദല്‍ബീര്‍ സിങ് സുഹാഗ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് അസമിലെ സ്ഥിതി ചര്‍ച്ചചെയ്തു. സംസ്ഥാനത്തെ സംഘര്ഷബാധിതജില്ലകള് സന്ദര്ശിച്ചുമടങ്ങിയെത്തിയ സിങ് സുഹാഗിനെ ചര്‍ച്ചയ്ക്കായി വിളിപ്പിക്കുകയായിരുന്നു. ബോഡോലാന്‍ഡ് തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിനുള്ള വഴികളും ആലോചിച്ചു.
അസമില്‍ സമാധാനമുറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ രാജ്നാഥ് സിങ് സുഹാഗിനോട് നിര്‍ദേശിച്ചു. തീവ്രവാദികളോട് വിട്ടുവീഴ്ച വേണ്ട. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി.-സാങ്ബിജിത്) തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ള അസം, അരുണാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളില്‍ സൈനികസാന്നിധ്യം കൂട്ടാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.
Comments