അഹമ്മദാബാദ്: ആമിര്‍ ഖാന് ചിത്രമായ പി.കെക്കെതിരെ വീണ്ടും പ്രതിഷേധം. സിനിമ പ്രദര്‍ശിപ്പിച്ച അഹമ്മദാബാദിലെ തീയേറ്ററിന് നേരെയാണ് ആക്രമണമുണ്ടായത്. ബജ്റങ് ദള്‍ പ്രവര്‍ത്തകരാണ് തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയിലെ ചില തിയേറ്ററുകളില്‍ ചിത്രത്തിന്‍െറ പ്രദര്‍ശനം നിര്‍ത്തിവെക്കുകയുമുണ്ടായി. ഇക്കഴിഞ്ഞ ദിവസവും ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
‘പി.കെ’യിലെ ചില രംഗങ്ങള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ചില രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ചിത്രം റിലീസ് ചെയ്തതിനാല്‍ അതില്‍ നിന്നും ഒരു സീനും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍പേഴ്സണ്‍ ലീല സാംസണ് വ്യക്തമാക്കിയിരുന്നു.
എല്ലാ ചിത്രങ്ങളും പലപ്പോഴും ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താറുണ്ട്. അനാവശ്യമായി തങ്ങള്‍ക്ക് സീനുകള്‍ മുറിയ്ക്കാനാവില്ല. കാരണം അത് ഒരാളുടെ സര്‍ഗാത്മക പ്രയത്നമാണെന്നും ലീല സാംസണ് പറഞ്ഞു.
Comments