You are Here : Home / News Plus

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്‍റെ അംഗീകാരം

Text Size  

Story Dated: Monday, December 29, 2014 03:49 hrs UTC

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍െറ അംഗീകാരം. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്.
അഞ്ചു മേഖലകളെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്‍െറ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. പ്രതിരോധം, ഗ്രാമീണ അടിസ്ഥാന സൗകര്യം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, സര്‍ക്കാരിന് ഭൂമി ഉടമസ്ഥതയുള്ള പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, വ്യവസായ ഇടനാഴികള്‍ എന്നീ മേഖലകളെയാണ് ഒഴിവാക്കിയത്.
കര്‍ഷകരുടെയും വ്യവസായ മേഖലയുടെയും താല്‍പര്യങ്ങള്‍ തമ്മില്‍ സമതുലനം ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.
ഫെബ്രുവരിയിലെ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.