റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്. കമ്പനിയുടെ 200506 സാമ്പത്തിക വര്‍ഷത്തെ കൈമാറ്റങ്ങളുടെ വിവരങ്ങള്‍ നല്‍കാനും വെള്ളിയാഴ്ച ആദായനികുതി ഓഫീസില്‍ ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ മനേസറില്‍ 3.53 ഏക്കര്‍ ഭൂമിയും രാജസ്ഥാനില്‍ 470 ഏക്കര്‍ ഭൂമിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
Comments