എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി -എന്‍.എസ്.എസ് ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. മുന്നാക്ക വികസന കോര്പറേഷന് രൂപീകരിച്ചതും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും എന്‍.എസ്.എസിന്‍െറ ആവശ്യം കൂടി പരിഗണിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Comments