ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്നവരില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി വീണ്ടെടുത്തു. വിമാനം വീണതെന്ന് കരുതുന്ന ജാവ കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടെ അപകടത്തില്‍പ്പെട്ട് കാണാതായവരുടെ 16 മൃതദേഹങ്ങളാണ് അന്വേഷണസംഘം വീണ്ടെടുത്തത്.
അതേസമയം, കടലിലെ അടിത്തട്ടിലുള്ള തെരച്ചിലിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് തെരച്ചില്‍ സംഘത്തിന്‍െറ തലവന്‍ ഹെന്റി ബാംബാങ് സോയ് ലിസ്റ്റിയോ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍െറ പ്രധാന ഭാഗമായ ബ്ളാക്ക് ബോക്സും ഫ്ളൈറ്റ് ഡേറ്റാ-കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും കണ്ടെത്താനുള്ള തെരച്ചിലും പ്രത്യേകസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Comments