ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് പിന്തുടര്ന്നതിനേത്തുടര്ന്ന് പൊട്ടിത്തെറിച്ച മീന്‍പിടിത്ത ബോട്ടുകളിലുണ്ടായിരുന്നത് തീവ്രവാദികളെന്ന് പ്രതിരോധ മന്ത്രി. അവര്‍ ആത്മഹത്യ ചെയ്തു എന്നതുകൊണ്ട് തീവ്രവാദികളാണെന്ന് ന്യായമായും സംശയിക്കാമെന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയത്.
പൊട്ടിത്തെറിച്ചത് കള്ളക്കടത്തുബോട്ടായിരുന്നുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. സാധാരണ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന വഴിയിലല്ല ബോട്ട് സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മീന്‍പിടിത്ത ബോട്ടുകളുടെ സാധാരണ സഞ്ചാര പാതയിലുമായിരുന്ന അത് സഞ്ചരിച്ചത്. സാധാരണ കടല്‍ കള്ളക്കടത്തുകാര്‍ തിരക്കുള്ള പാതകളാണ് ഉപയോഗിക്കുക. ലഭിച്ച വിവരങ്ങളനുസരിച്ച് സ്ഫോടനമുണ്ടായ ബോട്ട് സഞ്ചരിച്ചത് അധികമാരും ഉപയോഗിക്കാത്ത വഴിയിലൂടെയാണ് . 12 മണിക്കൂറോളം കോസ്റ്റഗാര്‍ഡ് ബോട്ടിനെ പിന്തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments