കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ചുതലയേറ്റ മൈത്രിപാല സിരിസേന രാഷ്ട്രീയ എതിരാളികളോട് പ്രതികാര നടപടികള്‍ കൈക്കൊള്ളില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ എല്ലാവരുടെയും പിന്തുണ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഴിമതി ഇല്ലാതാക്കും. രാഷ്ട്രീയ എതിരാളികളോട് പ്രതികാര നടപടിയുണ്ടാവില്ല. നൂറു ദിവസത്തിനുള്ളില്‍ പ്രസിഡന്റിന് അമിതാധികാരം നല്കുന്ന ഭരണഘടനാ പദവി ഇല്ലാതാക്കും. രാജ്യത്ത് വികസനവും സമാധാനവും യാഥാര്‍ഥ്യമാക്കും -പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് സിരിസേന പറഞ്ഞു.
Comments