കൊച്ചി നോര്‍ത്ത് മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ബസ് കൊച്ചി മെട്രോക്കുവേണ്ടിയുള്ള ഗര്ഡറിലിടിച്ച് 27 പേര്‍ക്ക് പരിക്ക്. അമിത വേഗതയില്‍ വാഹനങ്ങളെ മറികടന്നെത്തിയ ബസ്സാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരുടെ മുഖത്തും തലക്കുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ ബസിലെ സീറ്റുകള്‍ പലതും ഇളകിപ്പോയി. കലൂര്‍ ഭാഗത്തുനിന്നും വെല്ലിങ്ടണ്‍ ഐലന്റിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്.
Comments