പാക്കിസ്ഥാനില്‍ ബസും ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 57 പേര് മരിച്ചു. തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂപ്പര്‍ ഹൈവേയിലാണ് സംഭവം. കറാച്ചിയില്‍ നിന്നും ഷിഖാര്പൂറിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ രണ്ടും കത്തി നശിച്ചു.
ഇതിനാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. 57 മൃതദേഹങ്ങള്‍ പ്രദേശത്തെ ജിന്ന ആശുപത്രിയിലുള്ളതായ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. നാലോളം പേരെ പരിക്കേറ്റ നിലയിലും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്.
Comments