തിരുവല്ല: ഇടഞ്ഞ ആനയെ മയക്കുവെടി വെക്കാനത്തെിയ ഡോക്ടറെ ആന കുത്തിക്കൊന്നു. പത്തനംതിട്ട എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ സി.ഗോപകുമാറാണ് പെരുമ്പട്ടയില്‍ വെച്ച് ആനയുടെ കുത്തേറ്റ് മരിച്ചത്. കോട്ടാങ്ങല്‍ ഗംഗാ പ്രസാദ് എന്ന ആനയാണ് ഡോ. ഗോപകുമാറിനെ കുത്തിയത്.
വായ്പൂര് അമ്പലത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇന്ന് ഉച്ചയോടെയാണ് ഇടഞ്ഞത്. തുടര്‍ന്ന് ഗോപകുമാര്‍ സ്ഥലത്തത്തെി മയക്കുവെടി വെച്ചെങ്കിലും ആന വിരണ്ട് ഓടി. ബൈക്കില്‍ പിന്തുടര്ന്ന് മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ ആന ഗോപകുമാറിനെ ആക്രമിക്കുകയായിരുന്നു.
Comments