ജകാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടെത്തി. ഇന്തോനേഷ്യന്‍ അധികൃതര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ബ്ളാക് ബോക്സ് വീണ്ടെടുക്കാനുള്ള ഞായറാഴ്ചത്തെ ശ്രമം പരാജയപ്പെട്ടതിനാല്‍ തിങ്കളാഴ്ച കരക്കത്തെിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം സംബന്ധിച്ച അന്വേഷണത്തില്‍ ബ്ളാക് ബോക്സും ഫ്ളൈറ്റ് റെക്കോര്‍ഡറും കണ്ടത്തെിയത് നിര്‍ണായകമാകും. വിമാനത്തിന്‍െറ വാല് ഭാഗം കഴിഞ്ഞ ദിവസം വെള്ളത്തിനടിയില്‍നിന്ന് പുറത്തത്തെിച്ചിരുന്നു. ഈ പ്രദേശത്തുനിന്നും വെള്ളിയാഴ്ച ബ്ളാക്ബോക്സില്‍ നിന്നുള്ളതിന് സമാനമായ സിഗ്നലുകള്‍ ലഭിച്ചിരുന്നു.
വെള്ളിയാഴ്ച നാലു മൃതദേഹങ്ങള്‍ കൂടി കടലിന്‍െറ അടിത്തട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. അവയില്‍ രണ്ടെണ്ണം സീറ്റിനോട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. ഇതോടെ കണ്ടത്തെിയ മൃതദേഹങ്ങളുടെ എണ്ണം 48 ആയി. ആകെ 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇതുവരെ വിമാനത്തിന്‍െറ ഉടല് ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Comments