കൃഷ്ണപിള്ള സ്മാരകം പെറ്റമ്മയെ പോലാണെന്നും കേസില്‍ കുടുക്കിയത് പാര്‍ട്ടിയിലെ വിഭാഗിയതയാണെന്നും കേസിലെ രണ്ടാം പ്രതിയും കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി.സാബു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച തൃശൂരില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങാനത്തെിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാബു.
തങ്ങളെ കേസില്‍ കുടുക്കിയതാണ്.നൂറ്റിയൊന്ന് ശതമാനവും തങ്ങള്‍ കുറ്റക്കാരല്ല. വികാരധീനനായിട്ടായിരുന്നു സാബുവിന്റെ അവര്‍ക്ക് ചില താല്‍പ്പര്യങ്ങളുണ്ടാവാം. കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടത്തെണം. അതിനായി സി.ബി.ഐ അടക്കമുള്ള അന്വേഷണത്തിന് ഹൈകോടതിയെ സമീപിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരും ഇതുവരെയും തയാറായിട്ടില്ളെന്നും സാബു പ്രതികരിച്ചു.
Comments