പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് സൗകര്യം ഏര്‍പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. എട്ട് ആഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പരമോന്നത കോടതി കേന്ദ്ര സര്‍ക്കാറിനോടും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശം നല്കി. പ്രവാസികള്‍ക്ക് ഇ വോട്ടിങ് സൗകര്യം നല്‍കണമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. പ്രോക്സി വോട്ടിനുള്ള (പകരക്കാരനെക്കൊണ്ടു വോട്ടുചെയ്യിക്കുന്നത്) സൗകര്യവും നല്‍കണമെന്ന് കമ്മീഷന് ശിപാര്‍ശയിലുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് എ. കെ. സിക്രി എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പ്രവാസി ഭാരതിയ ചെയര്മാന് നാഗേന്ദര്‍ ചിന്തം നല്കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. അതനുസരിച്ച് പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് തപാല്‍ വഴി ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുക്കും. അത് പൂരിപ്പിച്ച് തപാലില്‍ തന്നെയാണ് തിരിച്ചയക്കേണ്ടത്.
Comments