കൊച്ചി: മെട്രോ നിര്‍മാണം നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. കൊച്ചിയില്‍ ഡി.എം.ആര്.സി- കെ.എം.ആര്.എല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്. 2016 ജൂണിനു മുമ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കി മെട്രോ ഓടിത്തുടങ്ങും. മെട്രോ കോച്ച് നിര്‍മാണത്തില്‍ അല്‍സ്റ്റോം കമ്പനിയുമായി അന്തിമ കരാറിന് ഉടന്‍ രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യസെറ്റ് കോച്ചുകള്‍ 2016 മെയില്‍ പൂര്‍ത്തിയാക്കുമെന്ന് അല്‍സ്റ്റോം വ്യക്തമാക്കിയിട്ടുണ്ട്. കോച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അന്തിമ കരാറാവാത്തതിനാലാണ് നിര്‍മാണം വൈകുന്നതെന്നും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ശ്രമിക്കാമെന്നും കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. കോച്ചുകളുടെ ഡിസൈന്‍ നിശ്ചയിക്കാനുള്ള ഉപസമിതിക്കും യോഗത്തില്‍ രൂപം നല്കി. കെ.എം.ആര്.എല്‍, ഡി.എം.ആര്.സി ഡയറക്ടര്‍മാരാണ് ഉപസമിതി അംഗങ്ങള്‍. നിര്‍മാണ ഏജന്‍സികള്‍ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായും ശ്രീധരന് വ്യക്തമാക്കി.
Comments