തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമാകുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതികളായ കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി കേശവേന്ദ്രകുമാര്‍ തന്നെ രംഗത്തത്തെി. കേസ് പിന്‍വലിക്കുന്നതില്‍ തന്‍െറ അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസ് പിന്‍വലിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയില്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി താന്‍ ഇക്കാര്യം സംസാരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരം കാണാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി ഐ.എ.എസ് അസോസിയേഷനും രംഗത്തത്തെി.
അതേസമയം കേസ് പിന്‍വലിക്കാനുള്ള തീരുമാനം തെറ്റാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുണ്ട്. അതൃപ്തി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പാര്‍ട്ടിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കുന്നതിന് പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഫെബ്രുവരി അഞ്ചിന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധിപറയും.
Comments