തിരുവനന്തപുരം: വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ സുബിന്(20), ക്ളിന്റണ്(22) എന്നിവര്‍ക്കാണ് വെടിയേറ്റത്. കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ഋഷിക’ ബോട്ടിലെ തൊഴിലാളികളായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് തവണ ബോട്ട് നിര്‍ത്താന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധനക്ക് ബോട്ട് നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ് തീരസംരക്ഷണ സേന വെടിവെച്ചതെന്ന് അനൗദ്യേകഗിക റിപ്പോര്‍ട്ടുണ്ട്. ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.
പത്ത് ദിവസം മുമ്പാണ് നീണ്ടകരയില്‍ നിന്ന് ബോട്ട് മത്സ്യബന്ധത്തിന് പോയത്്. തിരിച്ച് കന്യാകുമാരിയില്‍ നിന്നും കൊല്ലത്തേക്ക് വരുമ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് ബോട്ടുടമ ജാസ്മിന് ഷാ പറഞ്ഞു.
Comments