വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മുന്നറിയിപ്പ് അവഗണിച്ചു നീങ്ങിയതിനാലാണ് വെടിയുതിര്‍ത്തതെന്നാണ് കോസ്റ്റല്‍ ഗാര്‍ഡിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സുധീരന് ആവശ്യപ്പെട്ടു.
നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാറിന് ജാഗ്രതയും മുന്‍കരുതലും വേണമെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്ററി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള നീക്കം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സുധീരന്.
Comments