വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹിന്ദു ധര്‍മ്മം പരിപാലിക്കാന്‍ മതത്തിലുള്ള സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന പരാമര്‍ശമാണ് വിവാദമായത്.
ജനവരി ഏഴിന് മീററ്റില്‍ സന്ന്യാസിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം വിവാദം പരാമര്‍ശം നടത്തിയത്. സാക്ഷി മഹാരാജിന്റെ പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നും അഭിപ്രായം പാര്‍ട്ടിയുടേതല്ളെന്നും ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു
Comments