ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം പുന:സ്ഥാപിക്കാന്‍ യു.എസ് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കെറി പറഞ്ഞു. പാകിസ്താന് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ഫാസ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും പാക്കിസ്താനും സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണം. താലിബാനെയും ലഷ്കറെ ത്വയ്ബയെയും പോലുള്ള ഭീകര സംഘടനകള്‍ പാകിസ്താന് മാത്രമല്ല യു.എസ് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ ആശങ്കയുണ്ട്. എന്നാല്‍ ഭീകരവാദത്തിനെതിരായ പാക്കിസ്താന്‍െറ ശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments