ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കെഎസ്യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് നല്ല ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആവശ്യപ്പെട്ടു. കേസ് പിന്‍വലിച്ചതു താന്‍ ആഭ്യന്തരമന്ത്രി ആയ ശേഷമല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
Comments