കൊലചെയ്യപ്പെട്ട സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഏത് രാജ്യത്തേക്ക് അയയ്ക്കണമെന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു.
സുനന്ദയുടെ മരണം വിഷം അകത്തു ചെന്നതിനെത്തുടര്ന്നാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലപാതകത്തിന് കേസ്സെടുത്തത്. ആന്തരികാവയവങ്ങളുടെ പരിശോധന വിദേശത്ത് നടത്തണമെങ്കില്‍ കേസ് നിലവിലുണ്ടായിരിക്കണം. സാധാരണയായി ലണ്ടനിലോ അമേരിക്കയിലോ ആണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.
Comments