കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. മമത ബാനര്‍ജി മന്ത്രിസഭയില്‍ അഭയാര്‍ഥി പുനരിധിവാസ സഹമന്ത്രിയായ മഞ്ജുള്‍ കൃഷ്ണ താക്കൂറാണ് രാജിവെച്ചത്. മന്ത്രിയെന്ന നിലയില്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി അതിന് അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.
മഞ്ജുള്‍ കൃഷ്ണയുടെ സഹോദരന് കപില്‍ കൃഷ്ണ മരിച്ചതിനെ തുടര്‍ന്ന് ബങ്കാവ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവു വന്നിരുന്നു. ഇവിടെ കപില്‍ കൃഷ്ണയുടെ ഭാര്യ ബാല താക്കൂറാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. മഞ്ജുള്‍ കൃഷ്ണയുടെ മകന് സുബ്രത താക്കൂര്‍ ബങ്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ജുള്‍ കൃഷ്ണ മന്ത്രിസ്ഥാനം രാജിവെച്ചത്.
സഹോദരന്‍െറ മരണം അസ്വാഭികമാണെന്നും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം ക്ളാസ് വരെ മാത്രം പഠിച്ചിട്ടുള്ള ബാല താക്കൂറിന് ബങ്കാവില് കെട്ടിവെച്ച പണം കിട്ടില്ലെന്നും മഞ്ജുള്‍ കൃഷ്ണ പറഞ്ഞു.
Comments