ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്.എസ് ബ്രഹ്മയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. വി.എസ് സമ്പത്ത് വിരമിക്കുന്ന ഒഴിവിലാണ് ബ്രഹ്മയുടെ നിയമനം. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ ബ്രഹ്മ വെള്ളിയാഴ്ച ചുമതലയേല്‍ക്കും.
കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം പ്രസിഡന്റാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കുയെന്ന നിലവിലുള്ള രീതിയാണ് കേന്ദ്രം അവലംബിച്ചത്. അസം സ്വദേശിയായ ബ്രഹ്മക്ക് ഈ വര്‍ഷം ഏപ്രില്‍ 19 വരെയാണ് കാലാവധി. ആന്ധ്രപ്രദേശ് കേഡറിലെ 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
Comments