മലപ്പുറം മേല്‍മുറി എം.എസ്.പി ക്യാമ്പില്‍ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. പൊലീസിനുള്ള വെടിവെപ്പ് പരിശീലനം നടന്നുകൊണ്ടിരിക്കെ റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ജനമൈത്രി പൊലീസിന് പരിശീലനം നല്കുന്ന ക്യാമ്പിലാണ് അപകടമുണ്ടായത്.പൊലീസുകാരനും സൗത്ത് ഡിവിഷന് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന് ബീറ്റ് ഓഫീസര്‍ സതീഷി (27)നും പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Comments